അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യൂബര്‍ ടാക്‌സിയിലൂടെ സൗജന്യ യാത്ര - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 17, വ്യാഴാഴ്‌ച

അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യൂബര്‍ ടാക്‌സിയിലൂടെ സൗജന്യ യാത്ര

 


അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യൂബര്‍ ടാക്‌സിയിലൂടെ സൗജന്യ യാത്രയ്ക്ക് അനുമതി.  ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ  അറിയിച്ചു. അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലെ നിശ്ചയിക്കപ്പെടുന്ന പോയിന്റുകളില്‍ വിവിധ സൈക്കോളജിക്കല്‍, മെഡിക്കല്‍, ലീഗല്‍ ആവശ്യങ്ങള്‍ക്കും റെസ്‌ക്യൂ നടത്തുന്നതിനുമാണ് സൗജന്യയാത്ര അനുവദിച്ചത്. യൂബര്‍ ടാക്‌സിയുടെ സി.എസ്.ആര്‍. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സൗജന്യ യാത്ര പദ്ധതി  നടപ്പിലാക്കുന്നത്. വനിത ശിശുവികസന വകുപ്പ്, പോലീസ് വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതനുസരിച്ചാണ് ട്രിപ്പുകള്‍ അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.


Post Top Ad