ആറ്റിങ്ങൽ അവനവഞ്ചേരി കൊച്ചാലുംമൂട് മുതൽ ടോൾമുക്ക് വരെയുള്ള ഒരു കിലോമീറ്റർ വരുന്ന റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനാവശ്യ കാല താമസം വരുന്നതിൽ പ്രതിഷേധിച്ചാണ് നഗരസഭ കൗൺസിലർമാരായ ആർ.എസ്. അനൂപ്, അവനവഞ്ചേരി രാജു, നിതിൻ, സുഖിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അനസ്, അഖിൽ നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത് എൻജിനീയറെ ഉപരോധിച്ചത്.
കൊവിഡ് പ്രതിസന്ധിയിൽ നിർമ്മാണ തൊഴിലാളികളുടെ ലഭ്യത കുറവിനാൽ മാസങ്ങളായി നിർത്തി വച്ചിരുന്ന റോഡിന്റെ പണികൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അഡ്വ.ബി.സത്യൻ എം.എൽ.എ യുടെ ശ്രദ്ധയിൽ പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഒരു മാസം മുമ്പ് റോഡ് പണി പുനരാരംഭിച്ചിരുന്നു. വീണ്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ആഴ്ചകളായി നിർമ്മാണ പ്രവർത്തനങ്ങൾ നിലക്കുകയായിരുന്നു.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് ജനുവരി 10 ന് ഉള്ളിൽ റോഡിന്റെ പണി പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കുമെന്ന് എൻജിനീയർ ഉറപ്പ് നൽകിയതായി കൗൺസിലർമാർ അറിയിച്ചു.