കഴക്കൂട്ടം മേനംകുളത്ത് പാൽക്കര ഭഗവതി ക്ഷേത്രത്തിൽ കവർച്ച - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 17, വ്യാഴാഴ്‌ച

കഴക്കൂട്ടം മേനംകുളത്ത് പാൽക്കര ഭഗവതി ക്ഷേത്രത്തിൽ കവർച്ച

 


കഴക്കൂട്ടം  മേനംകുളത്ത് പാൽക്കര ഭഗവതി ക്ഷേത്രത്തിൽ കവർച്ച.  സമീപമുള്ള ധർമ്മശാസ്താ ക്ഷേത്രത്തിൽ കവർച്ചാശ്രമവും നടന്നു. പുലർച്ചയോടെയാണ്  കവർച്ച നടന്നിരിക്കുന്നത്.  പാൽക്കര ക്ഷേത്രത്തിൽ നിന്ന് പണവും സ്വർണപൊട്ടുകളും നഷ്ടപ്പെട്ടു. 


പാൽക്കര ഭഗവതി ക്ഷേത്രത്തിന്റെ ചുറ്റുമതിലിന് പുറത്ത് ഏണി ചാരിയാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്.  ശ്രീകോവിലിന്റെ വാതിൽ പൊളിച്ച നിലയിലായിരുന്നു. ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണ്ണ പൊട്ടുകളും നഷ്ടപ്പെട്ടു. സ്വർണ്ണ പൊട്ടുകൾ സൂക്ഷിച്ചിരുന്ന കവറുകൾ ക്ഷേത്രത്തിന്റെ സദ്യാലയത്തിന്റെ പടികെട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ധർമ്മ ശാസ്താ ക്ഷേത്രത്തിൽ  കവർച്ചാശ്രമം നടന്നെങ്കിലും വിലപിടിപ്പുള്ള വസ്തുക്കളോ പണമോ അവിടെ  ഇല്ലായിരുന്നുവെന്ന്  ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.   ഇരു ക്ഷേത്രങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ല. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad