വര്‍ക്കല ശിവഗിരിയിലേക്കുള്ള റോഡ് ഇനി സമ്പൂര്‍ണ എല്‍.ഇ.ഡി പ്രഭയിൽ. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ എല്‍.ഇ.ഡി. ലൈറ്റ് സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വി.ജോയി എം.എല്‍.എ.യുടെ അഭ്യര്‍ത്ഥന പ്രകാരം ടൂറിസം വകുപ്പാണ് 50 ലക്ഷത്തോളം രൂപ ചെലവഴിച്ച് എല്‍.ഇ.ഡി. ലൈറ്റുകള്‍ സ്ഥാപിച്ചത്. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ പശ്ചാലത്തിലാണ് അടിയന്തരമായി എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിച്ചത്.