സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേർപ്പെടുത്തിയിരുക്കുന്നത്. ആഘോഷങ്ങൾ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം. ആഘോഷങ്ങളില്‍ മാസ്കും സാമൂഹിക അകലവും നിര്‍ബന്ധമാണ്. രാത്രി പത്തു മണിക്ക് എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണം. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പൊതു പരിപാടികൾ സംഘടിപ്പിക്കാൻ അനുവദിക്കില്ല. പ്രായമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ ഒരു കാരണവശാലും പുറത്തുള്ള പരിപാടികളില്‍ പങ്കെടുക്കരുത്. കഴിവതും വീട്ടിനുള്ളില്‍ തന്നെ പുതുവത്സരം ആഘോഷിക്കുക. പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം.തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചാൽ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ.നവ് ജ്യോത് ഖോസ അറിയിച്ചു.