ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് വിലക്കേർപ്പെടുത്തി. ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഭക്തർക്ക് വിലക്കേർപ്പെടുത്താൻ ഗുരുവായൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്. ഇതുസരിച്ച് ഇന്ന് മുതൽ ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതല്ല.
കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്ര ജീവനക്കാർക്കും പൂജാരിമാർക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 46 ജീവനക്കാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കൂടുതൽ ജീവനക്കാർക്ക് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ക്ഷേത്രത്തിൽ ഭക്തരെ വിലക്കുന്നതിനൊപ്പം ക്ഷേത്ര പരിസരം കണ്ടെയ്ൻമെന്റ്സോണാക്കി പ്രഖ്യാപിച്ചു . ക്ഷേത്രത്തിലെ പൂജകൾക്കും ചടങ്ങുകൾക്കും മുടക്കമുണ്ടാവില്ല എന്നും പതിവ് പോലെ നടക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
ക്ഷേത്ര ദര്‍ശനത്തിനായുളള ഓണ്‍ലൈൻ ബുക്കിംഗ് താത്കാലികമായി നിര്‍ത്തിവെച്ചു. തുലാഭാരം, വിവാഹം അടക്കമുളള വഴിപാടുകളും രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. ഇന്നത്തെ വിവാഹങ്ങള്‍ മാത്രം നടത്താൻ അനുമതിയുണ്ട്. ഈ മാസം 1 മുതലാണ് ഭക്തര്‍ക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിച്ചത്. എന്നാല്‍ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 4 ദിവസത്തിനകം അത് നിര്‍ത്തിവെച്ചിരുന്നു. എല്ലാം മാസവും ജീവനക്കാര്‍ക്കിടയില്‍ ആൻ്റിജൻ പരിശോധനയും നടത്തും. വരും ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം.