നോർക്ക റൂട്ട്സ് നല്കുന്ന ഇൻഷുറൻസ് പരിരക്ഷ തുക ഇരട്ടിയാക്കി - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 25, വെള്ളിയാഴ്‌ച

നോർക്ക റൂട്ട്സ് നല്കുന്ന ഇൻഷുറൻസ് പരിരക്ഷ തുക ഇരട്ടിയാക്കി

 


ഇന്ത്യയ്ക്കകത്തെ ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് നോർക്ക റൂട്ട്സ് നല്കുന്ന എൻ.ആർ.കെ. ഇൻഷുറൻസ് കാർഡുകൾക്കുള്ള  പരിരക്ഷ തുക ഇരട്ടിയാക്കി. രണ്ട് ലക്ഷത്തിൽ നിന്നും നാല് ലക്ഷമാക്കിയാണ് ഉയർത്തിയത്. അപകട മരണമോ ,അപകടത്തെ തുടർന്ന് സ്ഥിരമായോ, ഭാഗികമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് ഇൻഷുറൻസ്  പരിരക്ഷ ലഭിക്കുന്നത്. 2020 മേയ്  22 നു മുൻപ്  അംഗങ്ങളായവർക്ക്  പ്രീമിയം പുതുക്കുന്ന മുറയ്ക്ക് വർദ്ധിപ്പിച്ച ആനുകൂല്യത്തിന് അർഹതയുണ്ടാവും. 


 നോർക്ക റൂട്ട്സ് വെബ് സൈറ്റായ www.norkaroots.org ൽ   (service - ൽ  insurance card option- ൽ ) 315 രൂപയടച്ചു തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. തിരിച്ചറിയൽ കാർഡിന്റെ കാലാവധി മൂന്ന് വർഷമാണ്. കുറഞ്ഞത്  രണ്ട് വർഷമായി  മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 മുതൽ 70 വയസ്സു വരെയുള്ള കേരളീയർക്ക് അപേക്ഷിക്കാം.  മറ്റ് സംസ്ഥാനത്ത് താമസിക്കുന്നതിന്റെ അംഗീകൃത രേഖ,  ജനന തീയതി  തെളിയിക്കുന്ന രേഖ എന്നിവ അപേക്ഷയോടൊപ്പം  സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ 18004253939  എന്ന ടോൾ ഫ്രീ നമ്പറിലും.  0471  2770528, 2770543, 2770514 എന്നീ നമ്പരുകളിലും ലഭിക്കുന്നതാണ്. 

Post Top Ad