തിരുവനന്തപുരം സെൻട്രൽ - ഷൊർണ്ണൂർ വേണാട് എക്സ്പ്രസ് ഡബിൾ ഡക്കർ ട്രെയിൻ പുതുവത്സത്തിൽ കേരളത്തിൽ എത്തും. പുതിയ ഡബിൾ ഡക്കർ കോച്ചിൽ 120 പേർക്ക് ഇരിക്കാൻ സീറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. 50 സീറ്റുകൾ മുകളിലത്തെ ടെക്കിലും, 48 സീറ്റുകൾ താഴത്തെ ടെക്കിലും ബാക്കിയുള്ളത് ഇരുവശങ്ങളിലുമായാണ് സജ്ജീകരിച്ചിരിക്കുന്നത്. മൊബൈൽ ചാർജിങ് പോയിന്റ് , എൽ ഇ ഡി ഡിസ്പ്ലൈ അനൗൺസ്മെന്റ് ബോർഡ് ,സി സി ടി വി തുടങ്ങിയ സജീകരണങ്ങളുമുണ്ട്. 160 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന ബോഗികൾ ഡിസൈൻ ചെയ്തിരിക്കുന്നത് മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരമാണ്. കോച്ചുകൾ നിർമിച്ചിരിക്കുന്ന റെയിൽ കോച്ച് ഫാക്ടറി പഞ്ചാബിൽ നിന്നാണ്.