ആകാശത്തുകൂടി പറക്കുന്ന പാരാസെയിലിംഗ് വിനോദത്തിനു ജനുവരി മുതൽ കോവളം തീരം സാക്ഷ്യം വഹിക്കുന്നു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 28, തിങ്കളാഴ്‌ച

ആകാശത്തുകൂടി പറക്കുന്ന പാരാസെയിലിംഗ് വിനോദത്തിനു ജനുവരി മുതൽ കോവളം തീരം സാക്ഷ്യം വഹിക്കുന്നു


കോവളം അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രം പുതുവർഷത്തിൽ ആകാശത്തുകൂടി പറക്കുന്ന പാരാസെയിലിംഗ് വിനോദത്തിനു സാക്ഷ്യം വഹിക്കുന്നു.ഹൈഡ്രോളിക് സംവിധാനത്തിലുള്ള വീഞ്ച് പാരസെയിൽ ബോട്ടുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഗോവയിൽ നിർമ്മിച്ച വീഞ്ച് ബോട്ടുകളിൽ യു.കെയിൽ നിന്ന് ഇറക്കുമതി ചെയ്‌ത പാരാസെയിലുകളാണ് ഘടിപ്പിക്കുന്നത്. ഇതിനായി ഗോവയിൽ നിർമ്മിച്ച വീഞ്ച് ബോട്ടുകൾ കോവളത്തെത്തിക്കഴിഞ്ഞു. ബോണ്ട് അഡ്വഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നേതൃത്വത്തിലാണ് കോവളത്ത് പാരാസെയിലിംഗ് നടത്തുക.


ടൂറിസം സീസൺ തുടങ്ങുന്ന ഒക്ടോബർ മുതൽ മേയ് വരെയുള്ള കാലയളവിലാണ് പാരാസെയിലിംഗ് നടത്തുക. ഇതോടെ ഇന്ത്യയിലെ പ്രമുഖ വാട്ടർ സ്‌പോർട്സ് ഡെസ്റ്റിനേഷൻ ഹബ്ബായി കോവളം മാറുമെന്നാണ് പ്രതീക്ഷ. 12 വയസിനുതാഴെ പ്രായമുള്ള കുട്ടികൾക്ക് പാരാസെയിലിംഗ് നടത്താൻ അനുവാദം ഉണ്ടായിരിക്കില്ല. പ്രത്യേകം തയ്യാറാക്കുന്ന ബ്രെയിഡ് ഓൺ ബ്രെയിഡ് റോപ്പുപയോഗിച്ച് നടത്തുന്ന പാരാസെയിലിംഗിൽ ഒരേസമയം രണ്ടുപേർക്ക് പങ്കെടുക്കാം. ഇതോടെ വിദേശ രാജ്യങ്ങളിലും ഇന്ത്യയിൽ ഗോവയിലും മാത്രം നിലവിലുള്ള പാരാസെയിലിംഗ് വിനോദത്തിന് സൗകര്യമുള്ള കേരളത്തിലെ ആദ്യ സെന്ററായി കോവളം മാറും.  

Post Top Ad