കോവിഡ് വൈറസിന്റെ ജനിതക മാറ്റം ; വ്യാപനം തടയാൻ ജാഗ്രതയോടെ സംസ്ഥാനം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 23, ബുധനാഴ്‌ച

കോവിഡ് വൈറസിന്റെ ജനിതക മാറ്റം ; വ്യാപനം തടയാൻ ജാഗ്രതയോടെ സംസ്ഥാനം


ജനിതക മാറ്റം സംഭവിച്ച  കോവിഡ് വൈറസിന്റെ  വ്യാപനം തടയാൻ ജാഗ്രതയോടെ സംസ്ഥാനം.  വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ ആരോ​ഗ്യ മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോ​ഗത്തിൽ തീരുമാനിച്ചു. വിമാനത്താവളങ്ങളിലെ  കോവിഡ് പരിശോധനാ സംവിധാനം ശക്തമാക്കും.  സംസഥാനത്തെ നാല് വിമാനത്താവളങ്ങളിലും കിയോസ്‌കുകൾ ആരംഭിക്കും. യുകെ ഉൾപ്പെടെ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വരുന്നവരുടെ കോവിഡ് പരിശോധന ശക്തമാക്കാനും കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വന്നവരെ കണ്ടെത്തി നിരീക്ഷിക്കാനും തീരുമാനമായിട്ടുണ്ട്.  കോവിഡിനേക്കാളും 70 ശതമാനത്തിലധികം വ്യാപന ശേഷിയുള്ള വൈറസാണ് ജനിതക മാറ്റം സംഭവിച്ച   വൈറസ്. 


Post Top Ad