ഒൻപതിൽ കൂടുതൽ സിം കാർഡുകൾ ഉള്ളവർ മടക്കി നൽകുക ; ഇല്ലെങ്കിൽ നടപടി - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 18, വെള്ളിയാഴ്‌ച

ഒൻപതിൽ കൂടുതൽ സിം കാർഡുകൾ ഉള്ളവർ മടക്കി നൽകുക ; ഇല്ലെങ്കിൽ നടപടി


 ഒൻപതിൽ കൂടുതൽ സിം കാർഡുകൾ സ്വന്തം പേരിൽ ഉള്ളവർ മടക്കി നൽകാൻ ടെലികോം സേവനദാതാക്കളുടെ  നിർദേശം. ജനുവരി 10-നകം മടക്കിനൽകാനാണ് നിർദേശം. ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച് സന്ദേശമയച്ചു തുടങ്ങി. അധികമുള്ള കാർഡുകൾ മടക്കിനൽകാനാണ് ടെലികോം നിർദ്ദേശം നൽകിയിരിക്കുന്നത്.  കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ മാർഗനിർദേശമനുസരിച്ച് ഒരാൾക്ക് സ്വന്തംപേരിൽ പരമാവധി ഒൻപതു സിംകാർഡുകളേ കൈവശം വയ്ക്കാൻ സാധിക്കൂ. അധികമുള്ള കാർഡുകൾ മടക്കിനൽകാനാണ് ടെലികോം നിർദ്ദേശം നൽകിയിരിക്കുന്നത്. നിർദ്ദേശം അനുസരിച്ച് ഉപഭോക്താക്കൾ  അധികമുള്ള സിം കാർഡുകൾ മടക്കിനൽകിയില്ലെങ്കിൽ വകുപ്പു നേരിട്ട് നോട്ടീസ് നൽകുമെന്നും  ടെലികോം സേവനദാതാക്കൾ അറിയിച്ചു.

ഓരോവ്യക്തിക്കും തങ്ങളുടെ കമ്പനിയിൽ നിന്നുമുള്ള  കണക്‌ഷനുകൾ എത്രയെണ്ണമുണ്ടെന്ന കണക്കുമാത്രമേ ടെലികോം സേവനദാതാക്കൾക്ക് അറിയാൻ കഴിയൂ. അതെ വ്യക്തി  മറ്റൊരു കമ്പനിയിൽനിന്ന് കണക്‌ഷൻ എടുത്തിട്ടുള്ളത് അവർക്ക് പരിശോധിക്കാൻ കഴിയില്ല. എന്നാൽ കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പിന്   എല്ലാവരുടെയും കണക്‌ഷനുകളുടെ വിവരങ്ങൾ അറിയാൻ സാധിക്കും. സേവനദാതാക്കളുമായി ബന്ധപ്പെട്ടാൽ മാത്രമേ തങ്ങളുടെപേരിൽ  എത്ര സിംകാർഡുകൾ ഉണ്ടെന്ന് അറിയാനാവൂ. Post Top Ad