തദ്ദേശ തെരഞ്ഞെടുപ്പ് ; ജില്ലയിൽ പരസ്യ പ്രചാരണം നാളെ അവസാനിക്കും - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 5, ശനിയാഴ്‌ച

തദ്ദേശ തെരഞ്ഞെടുപ്പ് ; ജില്ലയിൽ പരസ്യ പ്രചാരണം നാളെ അവസാനിക്കും

 


സംസ്ഥാനത്ത്  തദ്ദേശ തെരഞ്ഞെടുപ്പിൻറെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം ജില്ലയിലെ   പരസ്യ പ്രചാരണം നാളെ (ഡിസംബർ 6 ) അവസാനിക്കും. വൈകിട്ട് ആറ് വരെയാണ് പരസ്യ പ്രചാരണത്തിന് അനുവദിച്ചിരിക്കുന്ന സമയം. കൊവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനാർഥികളും പ്രവർത്തകരും കൂട്ടം ചേരുന്ന കൊട്ടിക്കലാശം ഒഴിവാക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇതു ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും. ജാഥ, ആൾക്കൂട്ടമുണ്ടാക്കുന്ന മറ്റു പരിപാടികൾ എന്നിവയും ഇനിയുള്ള രണ്ടു ദിവസങ്ങളിൽ ഒഴിവാക്കണമെന്നും  കളക്ടര്‍ അഭ്യര്‍ഥിച്ചു.


പ്രചരണത്തിനായി അനുവ ദിച്ചിരിക്കുന്ന സമയം അവസാനിച്ചാല്‍ പുറത്തുനിന്നു പ്രചരണത്തിന്  എത്തിയ  രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും വാര്‍ഡിനു പുറത്ത് പോകേണ്ടതാണ് എന്നാൽ സ്ഥാനാര്‍ഥിയോ ഇലക്ഷന്‍ ഏജന്റോ വാര്‍ഡിനു പുറത്തുനിന്നുള്ള വ്യക്തികളാണെങ്കില്‍ ഇതിന്റെ ആവശ്യമില്ലെന്നും കളക്ടര്‍ അറിയിച്ചു. 


തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലേക്കെത്തിയതോടെ ജില്ലയിൽ വാഹന പ്രചരണ പരിപാടികള്‍ വലിയ തോതില്‍ നടക്കുന്നുണ്ട്.  വിവിധ സ്ഥാനാര്‍ഥികളുടെ പ്രചാരണ വാഹനങ്ങള്‍ ജംഗ്ഷനുകളിലും  മറ്റു പ്രധാന കേന്ദ്രങ്ങളിലും കൂടുതല്‍ സമയം നിര്‍ത്തിയിട്ട് അനൗണ്‍സ്‌മെന്റ് നടത്തുന്നതിനാൽ  ആള്‍ക്കൂട്ടമുണ്ടാകുന്നതായി  ശ്രദ്ധയിൽപ്പെട്ടതായും   ഇത് ഒഴിവാക്കാന്‍ സ്ഥാനാര്‍ഥികള്‍ ശ്രദ്ധിക്കണമെന്നും കളക്ടർ നിർദ്ദേശം നൽകി.  ഇക്കാര്യം  പ്രത്യേകം നിരീക്ഷിക്കാന്‍ പൊലീസിനും കളക്ടര്‍ നിര്‍ദേശം നല്‍കി.  നിയമം ലംഘിക്കുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം നടപടിയെടുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.


Post Top Ad