പരീക്ഷ അടുക്കുന്നു ; വിദ്യാർത്ഥികൾ ആശങ്കയിൽ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 18, വെള്ളിയാഴ്‌ച

പരീക്ഷ അടുക്കുന്നു ; വിദ്യാർത്ഥികൾ ആശങ്കയിൽ

 


പരീക്ഷ തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ എസ്എസ്എൽസി - പ്ലസ് ടു വിദ്യാർത്ഥികൾ ആശങ്കയിൽ . അനുവദിച്ച സമയത്തിനു മുൻപായി പാഠഭാഗങ്ങൾ തീർക്കാൻ കഴിയുമോ എന്നതും പ്രാക്ടിക്കലിന് സമയം കിട്ടുമോ എന്നതുമാണ് വിദ്യാർഥികളുടെ ആശങ്ക. അതേ സമയം സ്കൂളുകളിൽ ക്ലാസുകൾ ആരംഭിക്കാനും പരീക്ഷക്കുമായുള്ള ഒരുക്കങ്ങൾ സജീവമാണ് . ചുരുങ്ങിയ സമയത്തിനുള്ളിൽ ഐടി, കണക്ക് എന്നിവ അധ്യാപകരിൽ നിന്ന് നേരിട്ട് പരിശീലിച്ചറിയാൻ സാധിക്കാത്തതും കണക്കും സയൻസും അടക്കമുള്ള വിഷയങ്ങളിൽ ഓൺലൈൻ ക്ലാസുകൾ അപര്യാപ്തമായിരുന്നുവെന്ന എസ്എസ്എൽസിക്കാരുടെ ആശങ്കയും മാർച്ചിൽ പരീക്ഷ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിലനിൽക്കുന്നു. ജനുവരിയിൽ സ്കൂളിലെത്താം എന്ന സർക്കാർ നിർദേശം 9 മാസത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന പത്താം ക്ലാസുകാരിലും  പ്ലസ്ടുക്കാരിലും ആശ്വാസത്തിലുപരി ആശങ്കകൾ സൃഷ്ടിക്കുന്നു . 

Post Top Ad