'കിഴുവിലം ആത്‍മഹത്യ' ചുരുളുകൾ അഴിയുന്നു... - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 18, വെള്ളിയാഴ്‌ച

'കിഴുവിലം ആത്‍മഹത്യ' ചുരുളുകൾ അഴിയുന്നു...

 


കിഴുവിലം  മുടപുരം ശിവകൃഷ്ണപുരം ക്ഷേത്രത്തിന് സമീപം ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിൽ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയാതായി  പൊലീസ്. ശിവകൃഷ്ണപുരം വട്ടവിള വിളയിൽ വീട്ടിൽ സുബി (51), ഭാര്യ ദീപ(41), മകൾ ഹരിപ്രിയ(13), മകൻ അഖിൽ സുബി(17) എന്നിവരെയാണ് സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. . നാലുമുറികളിലായാണ് കുടുംബാംഗങ്ങളെ മരിച്ച നിലയിൽ കണ്ടത്തെതിയത്. നാലു പേരുടേയും ആത്മഹത്യാക്കുറിപ്പുകൾ മുറികളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. മറ്റ് വിവരങ്ങളടങ്ങിയ ഒരു കവർ സൂക്ഷിച്ചിട്ടുണ്ടെന്നും ബന്ധുക്കളുടെ സാനിദ്ധ്യത്തിൽ മാത്രമേ തുറക്കാൻ പടുള്ളുവെന്നും കുറിപ്പിൽ എഴുതിയിരുന്നതായി പൊലീസ്. വിദേശത്ത് നിന്ന് രണ്ട് വർഷം മുൻപ് നാട്ടിലെത്തിയ സുബി കഴക്കൂട്ടത്ത് ലോഡ്ജ് കെട്ടിടം വാടകയ്ക്കെടുത്ത് നടത്തുകയായിരുന്നു. രണ്ടു മാസമായി ചിറയിൻകീഴിനടുത്ത് കുറക്കടയിൽ പച്ചക്കറിക്കട നടത്തുകയായിരുന്നു സുബി. എന്നാൽ കോവിഡ്  മഹാമാരിയെ തുടർന്നുള്ള ബിസിനസ് തകർച്ച  സാമ്പത്തിക ബാധ്യതകൾക്ക് കാരണമായെന്നും പൊലീസ് അറിയിച്ചു.  ആത്മഹത്യക്ക് കാരണം സാമ്പത്തിക ബാധ്യതയാകും  എന്നാണ് പ്രാഥമിക നിഗമനം.സന്ധ്യയായിട്ടും സുബിയുടെ വീട്ടിൽ വെളിച്ചം കാണാത്തതിനെ തുടർന്ന് അയൽവാസിയായ സ്ത്രീ തുറന്നുകിടന്ന ജനാലയ്ക്കുള്ളിലൂടെ നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്ന അഖിലിനെ കണ്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ  വാതിൽ തുറന്ന് അകത്ത് കയറിയപ്പോഴാണ് മറ്റുള്ളവരേയും തൂങ്ങി നിൽക്കുന്നത് കണ്ടത്. ഓരോരുത്തരും ഓരോ മുറികളിലെ റൂഫിലെ ഹൂക്കുകളിലാണ് തൂങ്ങി നിന്നത്.  നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്  ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.  


കൂന്തള്ളൂർ പി.എൻ.എം.എച്ച്.എസ്.എസിലെ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും   ഹരിപ്രിയ പാലവിള ഗവൺമെന്റ് യു.പി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയുമാണ്. ഹരിപ്രിയ പാലവിള ഗവൺമെന്റ് യു.പി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയുമാണ്. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad