ആർ. ശ്രീകണ്ഠൻ നായർ കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിലൂടെയാണ് വൈസ്പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എൽ ഡി എഫിൽ നിന്നും ആർ ശ്രീകണ്ഠൻ നായരും യു ഡി എഫിൽ നിന്നും അനന്തകൃഷ്ണൻ നായരുമാണ് മത്സരിച്ചത്. 12 വോട്ട് എൽ ഡി എഫ് സ്ഥാനാർഥിയായ ആർ. ശ്രീകണ്ഠൻ നായർക്കും യു ഡി എഫ് സ്ഥാനാർഥിയായ അനന്തകൃഷ്ണന് 5 വോട്ടും ലഭിച്ചു. ബി ജെ പി അംഗങ്ങളും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച പഞ്ചായത്തംഗവും വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. വരണാധികാരിയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായത്. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോന്മണി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.