സൗജന്യ വാട്ടർ കണക്ഷന് ആധാർ നിർബന്ധം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 28, തിങ്കളാഴ്‌ച

സൗജന്യ വാട്ടർ കണക്ഷന് ആധാർ നിർബന്ധം

 സൗജന്യ  വാട്ടര്‍ കണക്ഷനായി അപേക്ഷിക്കുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ആധാറിന്റെ പകര്‍പ്പ് വാട്ടര്‍ അതോറിറ്റി നിര്‍ബന്ധമാക്കി. ഈ  ആനുകൂല്യം  പ്രവര്‍ത്തനക്ഷമമായ മീറ്ററുകള്‍ ഉള്ള ബിപിഎല്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. നിലവില്‍ 15,000 ലിറ്ററില്‍ താഴെ പ്രതിമാസ ഉപഭോഗം ഉള്ള ബിപിഎല്‍ വിഭാഗത്തില്‍പെട്ട 2.05 ലക്ഷം ഉപയോക്താക്കള്‍ക്കു സൗജന്യമായാണ് ശുദ്ധജലം നല്‍കി വരുന്നത്. ഈ ആനുകൂല്യത്തിനായി  എല്ലാ വര്‍ഷവും ജനുവരി 30നു മുന്‍പ് ഉപയോക്താക്കള്‍ അപേക്ഷകള്‍ പുതുക്കി നൽകേണ്ടതാണ്. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തരം ഉപഭോക്താക്കളിൽ നിന്നും നേരിട്ട് അപേക്ഷ സ്വീകരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ടാണ്  ബിപിഎല്‍ ആനുകൂല്യത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതു സംബന്ധിച്ച് വാട്ടര്‍ അതോറിറ്റി സര്‍ക്കുലര്‍ പുറത്തിറക്കിയത്. നിലവില്‍ ആനുകൂല്യം ലഭിച്ചു കൊണ്ടിരിക്കുന്ന ഉപയോക്താക്കള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള തീയതി അടുത്ത വര്‍ഷം ജൂണ്‍ 30 വരെ നീട്ടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad