ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ജാഗ്രത സമിതി രൂപീകരിച്ചു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 31, വ്യാഴാഴ്‌ച

ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ജാഗ്രത സമിതി രൂപീകരിച്ചു

 


ജനുവരി 1 ന് ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകൾ പുനർ ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് സുരക്ഷ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൊവിഡ് ജാഗ്രത സമിതി രൂപീകരിച്ചത്. ഈ യോഗത്തിന്റെ ഉദ്ഘാടനം  ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു.


 ജനപ്രതിനിധികൾ, നഗരസഭ ഹെൽത്ത് വിഭാഗം, പോലീസ്, എക്സൈസ്, പി.ടി.എ അംഗങ്ങൾ, വ്യാപാരികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, ചുമട്ട് തൊഴിലാളികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, പൊതു പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയാണ് ജാഗ്രത സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചത്.


 


പി.ടി.എ പ്രസിഡന്റ് വി.വിശ്വംഭരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ ലത.എസ്.നായർ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് ലത കമ്മിറ്റി പട്ടിക വിശദീകരിച്ചു. കൗൺസിലർമാരായ ജി.എസ്.ബിനു, മുരളീധരൻ നായർ, എസ്.സുഖിൽ, പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാജി, അധ്യാപകനായ അനിൽ തുടങ്ങിയവർ യോഗത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Post Top Ad