ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളിൽ നിന്നും വാട്സാപ്പ് വോയിസ്, വീഡിയോ കോളുകൾ ചെയ്യാം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 21, തിങ്കളാഴ്‌ച

ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളിൽ നിന്നും വാട്സാപ്പ് വോയിസ്, വീഡിയോ കോളുകൾ ചെയ്യാം

 വാട്സാപ്പ് വെബ് വഴി ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളിൽ  വാട്സാപ്പ്  ഉപയോഗിക്കുന്നവർക്ക് വോയിസ്, വീഡിയോ കോൾ സംവിധാനം ലഭ്യമാവും. മൊബൈൽ ഫോണിൽ വാട്സാപ്പ് വോയിസ്, വീഡിയോ കോളുകൾ ചെയ്യുന്നതുപോലെയാണ് വാട്സാപ്പ് വെബ് വഴിയും ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.  തുടക്കത്തിൽ  പരീക്ഷണാടിസ്ഥാനത്തിൽ ചുരുക്കം ചില ഉപഭോക്താക്കൾക്ക് മാത്രമായി വാട്സാപ്പ് വെബ് വോയിസ്, വീഡിയോ കോൾ സംവിധാനം ലഭ്യമാകൂ. WABetaInfo യുടെ റിപ്പോർട്ട് പ്രകാരം  പുതിയ സംവിധാനത്തിന്റെ   പ്രവർത്തനം നിരീക്ഷിച്ചതിനു ശേഷം എന്തെങ്കിലും പാളിച്ചകൾ ശ്രദ്ധയിൽ പെട്ടാൽ അതും പരിഹരിച്ച ശേഷം മാത്രമേ  പൂർണതോതിൽ ഈ സംവിധാനം ഉപഭോക്താക്കൾക്ക് ലഭ്യമാകൂ. 


പരീക്ഷണാടിസ്ഥാനത്തിൽ വാട്സാപ്പ് വെബ് വോയിസ്, വീഡിയോ കോൾ സംവിധാനം ലഭ്യമായ ഉപയോക്താക്കൾക്ക് ചാറ്റ് ഹെഡിനടുത്തായി വാട്ട്‌സ്ആപ്പ് വോയ്‌സ്, വീഡിയോ കോളിംഗ് ബട്ടണുകൾ പുതുതായി  കാണാം. ക്ലിക്ക് ചെയ്യേണ്ട ഭാഗം 'ബീറ്റ' ലേബലുമായി തത്കാലം അവതരിപ്പിച്ചിരിക്കുന്നത്. ജോലി സമയത്ത് വാട്സാപ്പ് സ്ഥിരമായി ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഓഫീസ്  ജീവനക്കാർക്ക്   പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടും.  ഈ  സംവിധാനം നിലവിൽ വരുന്നതോടെ  സ്മാർട്ട്ഫോണിൽ വാട്സാപ്പ് ഉപയോഗിക്കുമ്പോൾ ചെയ്യുന്ന എല്ലാം തന്നെ ഇനി വാട്സാപ്പ് വെബ് വഴി ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളിലും ചെയ്യാൻ സാധിക്കും . 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad