യുവനടിയെ അപമാനിച്ച സംഭവം ; പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 19, ശനിയാഴ്‌ച

യുവനടിയെ അപമാനിച്ച സംഭവം ; പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു

 


കൊച്ചി  ഇടപ്പള്ളിയില്‍ മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍  വച്ച്  യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. പ്രതികൾ  എറണാകുളം ജില്ലയ്ക്ക് പുറത്തുള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി. ഇവര്‍ മാസ്‌ക് ധരിച്ചിരിക്കുന്നതിനാല്‍ മുഖം വ്യക്തമായി കാണാൻ കഴിയില്ല. പ്രതികള്‍ 25 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്  എന്നാണ് പോലീസിന്റെ നിഗമനം. വനിത, യുവജന കമ്മിഷനുകള്‍ സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി.  പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


 കഴിഞ്ഞ ദിവസമാണ് നടി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ മാളില്‍ വച്ചുണ്ടായ ദുരനുഭവം വിവരിച്ചത്. മാളിൽ വെച്ച് രണ്ടു ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചതായും  ശരീരത്തിൽ സ്പർശിച്ചതിന് ശേഷം അവർ തന്നെ പിന്തുടർന്നുവെന്നും അപമാനത്തിന്‍റെ ആഘാതത്തിൽ ആ സമയത്ത് വേണ്ടവിധം പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും അതിൽ ദുഖമുണ്ടെന്നും നടി ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി. 


പരാതി നല്‍കുന്നില്ല എന്ന നിലപാടിലായിരുന്നു നടിയുടെ കുടുംബം.  എന്നാല്‍ സംഭവം ചര്‍ച്ചയായതോടെ അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ, കളമശേരി പൊലീസിനു നിര്‍ദേശം നല്‍കി. തുടര്‍ന്നു പൊലീസ്  നടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത ശേഷം അമ്മയില്‍ നിന്നു പരാതി എഴുതി വാങ്ങുകയും ചെയ്തു. Post Top Ad