ജില്ലയിൽ മൽസ്യ ബന്ധനത്തിന് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 10, വ്യാഴാഴ്‌ച

ജില്ലയിൽ മൽസ്യ ബന്ധനത്തിന് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു


ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്നു  തിരുവനന്തപുരം ജില്ലയിൽ കടലിൽ പോകുന്നതിനും പൊന്മുടി അടക്കമുള്ള ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്കും  ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചതായി കളക്ടർ. . വിനോദ സഞ്ചാരത്തിനായി ബീച്ചുകളിലേക്കും  പ്രവേശനാനുമതി നൽകി. മൽസ്യ ബന്ധനത്തിന് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു.  ജില്ലയിലെ അംഗീകൃത ക്വാറി പ്രവർത്തനങ്ങൾക്കും നിയമാനുസൃത ഖനന പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയ താത്കാലിക വിലക്കും പിൻവലിച്ചതായി കളക്ടർ അറിയിച്ചു. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിലാണു തീരുമാനമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

 

Post Top Ad