കുട്ടികളില്‍ ഷിഗല്ല ബാക്ടീരിയബാധ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 18, വെള്ളിയാഴ്‌ച

കുട്ടികളില്‍ ഷിഗല്ല ബാക്ടീരിയബാധ


 കോഴിക്കോട് ഒന്‍പത് കുട്ടികളില്‍ ഷിഗല്ല ബാക്ടീരിയബാധ സ്ഥിരീകരിച്ചു. കുട്ടികൾ  വിവിധ ആശുപത്രികളില്‍ ചികിത്സ തുടരുകയാണ്. കോഴിക്കോട് മായനാട് കോട്ടാംപറമ്പ് പ്രദേശത്ത് കഴിഞ്ഞ ദിവസം മരിച്ച, പതിനൊന്നു വയസുള്ള കുട്ടിയിൽ ഷിഗല്ലയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. കുട്ടിയുടെ മരണാനന്തര ചടങ്ങിന് എത്തിയവരിൽ നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത് . മാലിന്യങ്ങളിലൂടെ പകരുന്ന രോഗമാണ് ഇത്.അതേ സമയം  സ്ഥിതി നിയന്ത്രണത്തിലാണെന്ന്  ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു . പനി, വയറുവേദന, വയറിളക്കം തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. എന്നാൽ ഷിഗല്ല ബാധിത രോഗികൾ എല്ലാവരിലും ഇത്തരം രോഗ ലക്ഷണങ്ങൾ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ശരീരത്തിൽ രോഗ ലക്ഷണങ്ങൾ പ്രത്യക്ഷമായി തുടങ്ങുക.


രണ്ട് ദിവസം മുതല്‍ ഏഴ് ദിവസം വരെയായിരിക്കും രോഗമുണ്ടാകുക. ചെറിയ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക്   ചികിത്സയുടെ ആവശ്യമില്ലെങ്കിലും മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കമുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നതാണ് ചികിത്സയിലെ പ്രാധന മാർഗം . അതേ സമയം രോഗത്തിന്റെ ഉറവിടം ഇതുവരെ ആരിൽനിന്നും കണ്ടെത്താനായിട്ടില്ല. 

  


 

Post Top Ad