മദ്യപിച്ചെത്തി ഏഴ് വയസുകാരിയെ മർദിച്ച് അബോധാവസ്ഥയിലാക്കിയ പിതാവ് അറസ്റ്റില്‍ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 23, ബുധനാഴ്‌ച

മദ്യപിച്ചെത്തി ഏഴ് വയസുകാരിയെ മർദിച്ച് അബോധാവസ്ഥയിലാക്കിയ പിതാവ് അറസ്റ്റില്‍

 


ചിറയിൻകീഴ് മദ്യപിച്ചെത്തി ഏഴ് വയസുകാരിയെ ക്രൂരമായി മർദിച്ച് അബോധാവസ്ഥയിലാക്കിയ പിതാവിനെ അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് മണ്ണാത്തിമൂല വടക്കേവീട്ടിൽ രാജേഷ് (41) ആണ് അറസ്റ്റിലായത്. ഭാര്യയുമായി അകന്നു കഴിയുന്ന രാജേഷ്  ഭാര്യയോടൊപ്പം താമസിച്ചിരുന്ന കുട്ടികളെ തിരുവോണ ദിവസം  തന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ടു വരികയായിരുന്നു. മദ്യപാനിയായ രാജേഷ്   നിരന്തരം കുട്ടികളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പരിക്കേറ്റ കുട്ടി പോലീസിനോട് പറഞ്ഞു. കാലിലും കരണത്തും ചെരിപ്പുകൊണ്ട് അടി കിട്ടിയ കുട്ടി അബോധാവസ്ഥയിലായതിനെ തുടർന്ന് അയവാസിയും ബന്ധുവുമായ സ്ത്രീ കുട്ടിയെ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതർ ചൈൽഡ് ലൈനിലും കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. 

കടയ്ക്കാവൂരിൽ മറ്റൊരു വീട്ടിൽ താമസിച്ചിരുന്ന കുട്ടികളുടെ അമ്മയെ കടയ്ക്കാവൂർ എസ്.ഐ വിനോദ് വിക്രമാദിത്യൻ കൂട്ടിക്കൊണ്ട് വരികയും കുട്ടികളെ അവരെ ഏൽപ്പിക്കുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കടയ്ക്കാവൂർ സി. ഐ ആർ ശിവകുമാറിന്റെ നിർദേശ പ്രകാരം എസ്.ഐ വിനോദ് വിക്രമാദിത്യൻ, വിജയകുമാർ, സി.പി.ഒ മാരായ ശ്രീകുമാർ,  ഡീൻ എന്നിവരടങ്ങിയ സാംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സമാനമായ മറ്റൊരു കേസും രാജേഷിന്റെ പേരിൽ നിലവിലുണ്ട്.   2018 ൽ അയൽ വാസിയായ കുട്ടിയെ ദേഹോപദ്രവം ഏൽപിച്ച കേസിലെയും  പ്രതിയാണ് അറസ്റ്റിലായ  രാജേഷ്.


Post Top Ad