കെഎസ്ആർടിസി യുടെ മുഴുവൻ സർവ്വീസുകളും ഇന്ന് പുനരാരംഭിക്കും. ഫാസ്റ്റ് പാസഞ്ചറുകൾ രണ്ട് ജില്ലകളിലും, സൂപ്പർ ഫാസ്റ്റുകൾ നാല് ജില്ലകൾ വരെയും ഓപ്പറേറ്റ് ചെയ്യുന്ന രീതി നിലനിർത്തും. കോവിഡിനെയും ലോക്ക് ടൗണിനെയും തുടർന്ന് കെഎസ്ആർടിസി സർവീസുകളിൽ ഭാഗികമായ കുറവ് വന്നിരുന്നു. ക്രിസ്തുമസ് പുതുവൽസരത്തോടനുബന്ധിച്ച് ഡിസംബർ 21 മുതൽ ജനുവരി 4 വരെ കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവ്വീസും നടത്തും. കേരളത്തിലെ വിവിധ കേന്ദ്രങ്ങിൽ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചുമായിരിക്കും സര്‍വ്വീസ് നടത്തുക.