ഇ. ഡി ജോസഫിനെതിരെ വീണ്ടും പോക്സോ കേസ് - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 10, വ്യാഴാഴ്‌ച

ഇ. ഡി ജോസഫിനെതിരെ വീണ്ടും പോക്സോ കേസ്

 


കണ്ണൂർ ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഇ. ഡി ജോസഫിനെതിരെ വീണ്ടും പോക്സോ കേസെടുത്തു.  കൗൺസിലിം​ഗിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതായാണ് കേസ്. കോടതിയുടെ നിർദേശപ്രകാരം തലശേരി പൊലീസാണ് കേസെടുത്തത്. നേരത്തേ മറ്റൊരു പരാതിയിൽ ജോസഫിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കണ്ണൂരിൽ കൗൺസിലിംഗിനായി എത്തിയ പതിനേഴുകാരിയോട് മോശമായി പെരുമാറിയതിനാണ് ആദ്യത്തെ കേസെടുത്തത്. ഈ പെൺകുട്ടിയുടെ സഹോദരി നൽകിയ പരാതിയിലാണ് ജോസഫിനെതിരെ തലശേരി പൊലീസ് കേസെടുത്തിരിക്കുന്നത്.


ജോസഫിനെതിരെ പരാതി ഉയരുകയും കേസെടുക്കുകയും ചെയ്തതിന് പിന്നാലെ ശിശുക്ഷേമ സമിതി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റി. അന്വേഷണം അവസാനിക്കുന്നതുവരെ ചെയര്‍പേഴ്‌സണ്‍, സിഡബ്ല്യുസി മെമ്പര്‍ എന്നീ ചുമതലകളില്‍ നിന്ന് ജോസഫിനെ ഒഴിവാക്കിക്കൊണ്ട് സാമൂഹ്യനീതി വകുപ്പ് ഉത്തരവിറക്കി. 

Post Top Ad