പ്രതികൾ കോടതിയിൽ ; അഭയ കേസിൽ വിധി ഇന്ന് - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 22, ചൊവ്വാഴ്ച

പ്രതികൾ കോടതിയിൽ ; അഭയ കേസിൽ വിധി ഇന്ന്


അഭയാ കേസിലെ ശിക്ഷാ വിധി ഇന്ന് . പയസ് ടെൻത്ത് കോണ്‍വെന്‍റിലെ സിസ്റ്റർ  അഭയയുടെ ദുരൂഹമരണ കേസ്  കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍  1992 മാർച്ച് 27നാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവര്‍ കുറ്റക്കാരെന്ന് സിബിഐ കോടതി വിധി.  നീണ്ട 28 വര്‍ഷത്തെ പോരാട്ടത്തിന് ശേഷമാണ് അഭയയ്ക്ക് നീതി ലഭിക്കുന്നത്. രണ്ടാം വർഷ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സിസ്റ്റർ അഭയ മരിക്കുന്നത്.28 വർഷത്തിനിടെ  16 സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. ഒരു കൊലപാതകം ആത്മഹത്യയാക്കി തീ‍ർക്കാൻ ലോക്കൽ പൊലീസും  ക്രൈംബ്രാഞ്ചും നടത്തിയ ആസൂത്രിത നീക്കമായിരുന്നു തുടക്കം മുതലുണ്ടായത്. ഒടുവിൽ പ്രതികളുടെ നാർക്കോപരിശോധന ഫലമായിരുന്നു അറസ്റ്റിലേക്ക് നയിച്ച പ്രധാനതെളിവ്. അഭയ മരിച്ച് 28 വർഷവും എട്ട് മാസവും പിന്നിടുമ്പോഴാണ് കേസിൽ ഇന്ന്  വിധി വരുന്നത്.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad