ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സണും വൈസ് ചെയർമാനും അവനവഞ്ചേരി സ്കൂൾ സന്ദർശിച്ചു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 31, വ്യാഴാഴ്‌ച

ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സണും വൈസ് ചെയർമാനും അവനവഞ്ചേരി സ്കൂൾ സന്ദർശിച്ചു

 നാളെ (ജനുവരി 1 ) സ്കൂൾ തുറക്കുന്ന സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ  പ്രതിരോധ സംവിധാനങ്ങൾ വിലയിരുത്താൻ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, കൗൺസിലർ കെ.പി രാജഗോപാലൻ പോറ്റി എന്നിവർ അവനവഞ്ചേരി ഹൈസ്കൂൾ സന്ദർശിച്ചു.  തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ സ്കൂൾ പരിസരം വൃത്തിയാക്കി. കൂടാതെ ഹെഡ്മിസ്ട്രസ് അനില റാണിയുടെ നേതൃത്വത്തിൽ ടീച്ചർമാരും പി.ടി.എ അംഗങ്ങളും ചേർന്ന്  ക്ലാസ് മുറികൾ ക്രമീകരിച്ചു.

Post Top Ad