സ്കൂൾ പാചക ജീവനക്കാർക്ക് വേതന കുടിശ്ശിക ഒറ്റ ഗഡുവായി നൽകാൻ നിർദേശം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 28, തിങ്കളാഴ്‌ച

സ്കൂൾ പാചക ജീവനക്കാർക്ക് വേതന കുടിശ്ശിക ഒറ്റ ഗഡുവായി നൽകാൻ നിർദേശം


സ്കൂൾ പാചക ജീവനക്കാർക്ക് 2017 ജൂൺ മുതലുള്ള വേതന കുടിശ്ശിക ഒറ്റ ഗഡുവായി നൽകാൻ  സംസ്ഥാന സർക്കാർ നിർദേശം. 2017-18, 2018-19 2019-20 വര്‍ഷങ്ങളിലെ സംസ്ഥാന ബഡ്ജറ്റുകളില്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ചിരുന്ന വേതന വര്‍ദ്ധനവ് പ്രകാരമുള്ള കുടിശ്ശിക വിതരണം ചെയ്യാനാണ് പുതിയ നിർദ്ദേശം. ജൂണ്‍ 2017 മുതല്‍ ജൂലൈയ് 2019 വരെയുള്ള കാലയളവിലെ കുടിശ്ശിക ഒറ്റ ഗഡുവായി നൽകാനാണ്  സര്‍ക്കാര്‍ തീരുമാനം. ഇതിനായി 33,17,60600 രൂപ അനുവദിച്ചു.   സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ സാധിക്കാത്തത് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തികാശ്വാസ നടപടികളില്‍ ഏറ്റവുമൊടുവിലത്തേതാണ് കുടിശ്ശിക അനുവദിച്ച് കൊണ്ടുള്ള ഉത്തരവ്. 12324 സ്‌കൂളുകളിലെ 13766 പാചകതൊഴിലാളികള്‍ക്കാണ് സർക്കാരിന്റെ ഈ തീരുമാനം ആശ്വാസമേകുന്നത്.  കുടിശ്ശികയിനത്തില്‍ ശരാശരി 22,000/- രൂപ ഓരോ തൊഴിലാളിക്കും  ലഭിക്കും. 

Post Top Ad