കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വിഭാഗം റേഷൻ കാർഡുടമകൾക്കും സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്തുമസ് കിറ്റ് ഇന്ന് (ഡിസംബർ 3) മുതൽ വിതരണം ചെയ്യും. തുണിസഞ്ചി ഉൾപ്പെടെ പത്തിനങ്ങളാണ് കിറ്റിലുണ്ടാവുക. കടല– 500 ഗ്രാം, പഞ്ചസാര– 500 ഗ്രാം, നുറുക്ക് ഗോതമ്പ്– ഒരു കിലോ, വെളിച്ചെണ്ണ– അര ലിറ്റർ, മുളകുപൊടി– 250 ഗ്രാം, ചെറുപയർ– 500 ഗ്രാം, തുവരപ്പരിപ്പ്– 250 ഗ്രാം, തേയില– 250 ഗ്രാം, ഉഴുന്ന്– 500 ഗ്രാം, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ് ക്രിസ്തുമസ് കിറ്റ്.
ഖാദി മാസ്ക് വിതരണം ചെയ്യുന്നതിൽ ചില സാങ്കേതിക തടസ്സം നേരിട്ടതിനാൽ ക്രിസ്മസ് കിറ്റിൽ മാസ്ക് ഉണ്ടായിരിക്കില്ല. മാസ്ക് പിന്നീട് വിതരണം ചെയ്യുന്നതായിരിക്കും. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കുമുള്ള നവംബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റിന്റെ വിതരണം ഡിസംബർ മാസത്തിലും തുടരുന്നതാണെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.