തിരുവനന്തപുരത്ത് കടകള്‍ തകര്‍ത്ത് മോഷണം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 25, വെള്ളിയാഴ്‌ച

തിരുവനന്തപുരത്ത് കടകള്‍ തകര്‍ത്ത് മോഷണം
തിരുവനന്തപുരം നഗരത്തില്‍ കടകള്‍ അടിച്ച് തകര്‍ത്ത് മോഷണം . സംഭവത്തിന് പിന്നില്‍ ലഹരി മാഫിയയെന്ന് പൊലീസ്. പ്രതികള്‍ക്കായുള്ള തിരച്ചിലിനിടയില്‍ ഇന്നലെ പൊലീസിനെ ആക്രമിച്ചവര്‍ തിരുവല്ലം എസ്‌ഐയുടെ വയര്‍ലെസ് സെറ്റ് തട്ടിയെടുത്ത് നശിപ്പിച്ചു.  പ്രതികള്‍ താമസിച്ചിരുന്ന സ്ഥലത്ത് ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ രണ്ടര കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്. നിലവില്‍ മയക്കുമരുന്ന് മാഫിയ സംഘത്തില്‍പ്പെട്ട എട്ട് പ്രതികളെ തിരിച്ചറിഞ്ഞതായി ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍ പ്രതാപചന്ദ്രന്‍ നായര്‍ അറിയിച്ചു. തിരുവല്ലം ശാന്തിപുരത്തിനടുത്ത് വണ്ടിത്തടത്ത് നിന്ന് പ്രതികളെ ഇന്നലെ രാത്രി പിടികൂടിയെങ്കിലും സംഘത്തിലുള്ള മറ്റുള്ളവര്‍ പൊലീസിന് നേരെ പെട്രോള്‍ ബോംബും ബിയര്‍ കുപ്പിയും എറിഞ്ഞ് ആക്രമിക്കുകയും ജീപ്പ് തകര്‍ത്ത് കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. തിരിച്ചറിഞ്ഞ എട്ട് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. 

Post Top Ad