നേമത്ത് നാലു കടകൾ കത്തി നശിച്ചു ; പിന്നാലെ സംഘർഷം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 18, വെള്ളിയാഴ്‌ച

നേമത്ത് നാലു കടകൾ കത്തി നശിച്ചു ; പിന്നാലെ സംഘർഷം

 


നേമം കല്ലിയൂർ പുന്നമൂട്ടിൽ കടകൾ കത്തി നശിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് പുന്നമൂട്ടിൽ നാലു കടകളിൽ തീ പിടിത്തമുണ്ടായത്.  ലക്ഷങ്ങളുടെ നാശ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.  കടകൾ കത്തി നശിച്ചതിനു പിന്നാലെ കടകളുടെ പരിസരത്തു നടന്ന സംഘർഷത്തിൽ ഒരാൾക്കു വെട്ടേറ്റു. സംഘർഷത്തിനിടയിൽ  ഒരു കാർ തകർക്കുകയും ചെയ്തു. കല്ലിയൂർ സ്വദേശിനി സന്ധ്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കടകളാണ്  കത്തിയത്.  ഇവിടെ പ്രവർത്തിക്കുന്ന മെഡിക്കൽ ലാബ്, മലക്കറി കട, പുന്നമൂട് പത്ര ഏജൻറ്‌  നടത്തുന്ന മറ്റൊരു കടയും കത്തി നശിച്ചു. തീപ്പിടിത്തത്തിൽ മൊബൈൽ കടയ്ക്കാണ് കൂടുതൽ നാശനഷ്ടമുണ്ടായത്.  ഏകദേശം പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മൊബൈൽ  ഫോണുകളും കമ്പ്യൂട്ടറുകളും  കത്തിനശിച്ചു. 


 വിഴിഞ്ഞം, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽനിന്ന്  എത്തിയ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ അണക്കാൻ കഴിഞ്ഞത്.  ഫൊറൻസിക് വിദഗ്ദ്ധരും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി  പരിശോധന നടത്തി. തീപ്പിടിത്തത്തിൽ നരുവാമൂട് പോലീസും അക്രമത്തിൽ നേമം പോലീസും കേസെടുത്തു അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഗുണ്ടാസംഘങ്ങൾക്കു പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.  തീപ്പിടിത്തം എങ്ങനെ സംഭവിച്ചെന്നറിയാനും പ്രതികളെ കണ്ടെത്താനും സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് നരുവാമൂട് ഇൻസ്പെക്ടർ ധനപാലൻ അറിയിച്ചു.  കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. 

Post Top Ad