പാങ്ങോട് ആര്‍മി റിക്രൂട്ട്മെന്റ് റാലി ജനുവരി 11 മുതല്‍ 21 വരെ - EC Online TV

Breaking

Post Top Ad


2021, ജനുവരി 8, വെള്ളിയാഴ്‌ച

പാങ്ങോട് ആര്‍മി റിക്രൂട്ട്മെന്റ് റാലി ജനുവരി 11 മുതല്‍ 21 വരെ

 


പാങ്ങോട് കുളച്ചല്‍ സ്റ്റേഡിയത്തില്‍ ജനുവരി 11 മുതല്‍ 21 വരെ നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലിക്കെത്തുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.


റാലിയിൽ  പങ്കെടുക്കാനെത്തുന്ന  ഉദ്യോഗാര്‍ഥി മാത്രമേ റാലി നടക്കുന്നിടത്തേക്ക്  പ്രവേശിക്കാന്‍ പാടുള്ളൂ. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.   ഫേസ് മാസ്‌ക്, സാനിറ്റൈസര്‍, മറ്റു കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ ഓരോ ഉദ്യോഗാര്‍ഥിയും ഉപയോഗിക്കണം. ഉപയോഗശേഷമുള്ള മാസ്‌കുകള്‍, മറ്റ് കോവിഡ് സുരക്ഷാ വസ്തുക്കള്‍ എന്നിവ ഒരുകാരണവശാലും റാലി പരിസരത്ത് നിക്ഷേപിക്കരുത്.


ഉദ്യോഗാര്‍ഥികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് എത്തുന്നതിനായി കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരുകാരണവശാലും സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളിലെത്തുന്നവര്‍ റാലി നടക്കുന്ന സ്റ്റേഡിയത്തിനു മൂന്നു കിലോമീറ്റര്‍ അകലെ പാര്‍ക്കിങ്ങിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്ത ശേഷം കെ.എസ്.ആര്‍.ടി.സി ബസിലോ കാല്‍ നടയായോ സ്റ്റേഡിയത്തിൽ എത്തേണ്ടതാണ്. റാലിയില്‍ പങ്കെടുക്കുന്നതിനായി നിഷ്‌കര്‍ഷിച്ചിട്ടുള്ള രേഖകള്‍ ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ കൈവശം കരുതണമെന്നും കളക്ടര്‍ അറിയിച്ചു.

Post Top Ad