മുഖ്യമന്ത്രിയുടെ പത്തിന പദ്ധതികളിൽ ഉൾപ്പെട്ട വിളർച്ച ഒഴിവാക്കും പദ്ധതിയുടെ ഭാഗമായി 'ക്യാമ്പയിൻ 12' എന്ന പേരിൽ വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അനീമിയയെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ. എസ്. അംബിക നിർവഹിച്ചു. അനീമിയ ബോധവൽക്കരണ പോസ്റ്റർ സി ഡി പി ഒ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. ഫിറോസ് ലാൽ, ജനപ്രതിനിധികൾ, ബി. ഡി. ഒ ലെനിൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ശിശുക്ഷേമ വകുപ്പുമായി കൈകോർത്തുകൊണ്ട് അനീമിയ എന്ന രോഗത്തെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നിന്നും തുടച്ചുനീക്കുന്നതിന് വേണ്ടിയുള്ള കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.