ആറ്റിങ്ങലിൽ റോഡ് നവീകരണത്തിന് 13 കോടിയുടെ ഭരണാനുമതി - EC Online TV

Breaking

Post Top Ad


2021, ജനുവരി 5, ചൊവ്വാഴ്ച

ആറ്റിങ്ങലിൽ റോഡ് നവീകരണത്തിന് 13 കോടിയുടെ ഭരണാനുമതി





ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിനായി  13 കോടിയുടെ ഭരണാനുമതി ലഭിച്ചതായി ബി സത്യൻ എംഎൽഎ. കടുവയിൽ – പള്ളി – തോട്ടക്കാട് – ശ്രീകൃഷ്ണപുരം – വട്ടക്കൈത റോഡിന്റെ നവീകരണത്തിന് 5 കോടിയും തട്ടത്തുമല - ചാറയം റോഡിന്റെ നവീകരണത്തിന് 8 കോടിയുമാണ് അനുവദിച്ചത്. ബിഎംബിസി നിലവാരത്തിൽ പൊതുമരാമത്ത്‌ വകുപ്പാണ് റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ  നടത്തുക. കടുവയിൽ പള്ളി – തോട്ടക്കാട് – ശ്രീകൃഷ്ണപുരം – വട്ടക്കൈത റോഡ് ദേശീയ പാതയെ കല്ലമ്പലം – കാരേറ്റ് റോഡുമായും, കല്ലമ്പലം – വെള്ളല്ലൂർ – ചെമ്മരത്ത് മുക്ക് റോഡുമായും  ബന്ധിപ്പിക്കുന്ന എളുപ്പ മാർഗമാണ്.  ചാറയം റോഡ് എംസി റോഡിലെ ജില്ലാ അതിർത്തിയായ തട്ടത്തുമലയെ കടയ്ക്കലുമായി ബന്ധിപ്പിക്കുന്നു.  

Post Top Ad