ആറ്റിങ്ങലിൽ സി.പി.എം 146-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗൃഹ സന്ദർശനം ആരംഭിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 27, ബുധനാഴ്‌ച

ആറ്റിങ്ങലിൽ സി.പി.എം 146-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗൃഹ സന്ദർശനം ആരംഭിച്ചു

 


ആറ്റിങ്ങൽ എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുന്നതിന്റെ ഭാഗമായി സി.പി.എം ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ 146-ാം ബൂത്ത് കമ്മിറ്റി അംഗങ്ങളാണ് ഗൃഹസന്ദർശനം നടത്തി. ഈ മാസം 24 മുതൽ 31 വരെയാണ് ഗൃഹസന്ദർശനം നടത്തുന്നത്. നഗരസഭ 13-ാം വാർഡ് അമ്പലമുക്കിലെ  എല്ലാ വീടുകളും സന്ദർശിച്ച് പൊതുജനങ്ങളുടെ ആവശ്യങ്ങളും പരാതികളും പരിഹരിക്കുന്നതിൽ പ്രാധന്യം നൽകും. 5 പേര് അടങ്ങുന്ന 3 സ്ക്വാഡുകളാണ് രൂപീകരിച്ചിട്ടുള്ളതെന്ന് ബൂത്ത് കമ്മിറ്റി സെക്രട്ടറി റ്റി. ദിലീപ് കുമാർ അറിയിച്ചു. മുൻ കൗൺസിലർ റ്റി.ആർ കോമളകുമാരി, സന്ധ്യ, സിനു എന്നിവർ സംഘത്തിലുണ്ടായിരുന്നു.  അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad