സംസഥാനത്ത് ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയര്‍ത്തി - EC Online TV

Breaking

Post Top Ad


2021, ജനുവരി 15, വെള്ളിയാഴ്‌ച

സംസഥാനത്ത് ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയര്‍ത്തി

 


സംസഥാനത്ത്  എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തിയതായി ധനമന്ത്രി. ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി പറഞ്ഞു. കൊവിഡ് അടക്കമുള്ള വെല്ലുവിളികള്‍ അതിജീവിക്കുന്നതിന്റെ കാര്യത്തിലും സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന്റെ കാര്യത്തിലും കേരളത്തിന്റെ ആത്മവിശ്വാസം പ്രതീക്ഷയാണ്. സര്‍ക്കാരിനെ സംബന്ധിച്ച് ഓരോ പ്രതിസന്ധിയും പുതിയ അവസരങ്ങളുടെ മാതാവാണെന്നും ധനമന്ത്രി പറഞ്ഞു. ഭൂതകാലത്തിന്റെ ക്ഷേമനേട്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പുതിയ വികസന പാതയിലേക്ക് നയിക്കുന്നതായിരുന്നു കഴിഞ്ഞ അഞ്ച് ബജറ്റുകളും. ഇതിന്റെ തുടര്‍ച്ചയാകും 2021-2022 ലേക്കുള്ള ബജറ്റ്. കൊവിഡാനന്തര വികസനത്തിന്റെ രൂപരേഖയാണ് ബജറ്റെന്നും ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് വ്യക്തമാക്കി.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad