പുതുവര്‍ഷത്തില്‍ 'ദൃശ്യം 2' റിലീസ് ചെയ്യും - EC Online TV

Breaking

Post Top Ad


2021, ജനുവരി 1, വെള്ളിയാഴ്‌ച

പുതുവര്‍ഷത്തില്‍ 'ദൃശ്യം 2' റിലീസ് ചെയ്യും

 


പ്രേക്ഷകർ  ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യം 2  തിയേറ്റർ റിലീസില്ല.  ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ സിനിമ റിലീസ് ചെയ്യും.  പുതുവര്‍ഷത്തില്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. 2021ല്‍ ആമസോണ്‍ പ്രൈമിലൂടെ ലോക പ്രീമിയറായി ദൃശ്യം 2 റിലീസ് ചെയ്യും. ജോര്‍ജ് കുട്ടിയും കുടുംബവും ഉടന്‍ തന്നെ ആമസോണ്‍ പ്രൈമിലൂടെ വരുന്നുവെന്നായിരുന്നു മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.


കോവിഡിന്റെ പശ്ചാത്തലത്തിൽ  കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു സിനിമയുടെ ചിത്രീകരണം. കൊവിഡിനു ശേഷം മോഹൻലാൽ അഭിനയിച്ച ആദ്യ സിനിമയാണ്   ദൃശ്യം 2. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാണം. ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്. ഇവർക്കൊപ്പം ഗണേഷ് കുമാർ, മുരളി ഗോപി, സായ് കുമാർ തുടങ്ങിയ താരങ്ങളും രണ്ടാം ഭാഗത്തിൽ അഭിനയിച്ചു. 

 

Post Top Ad