ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമ്മാണോൽഘാടനം ജനുവരി 23 ന് - EC Online TV

Breaking

Post Top Ad


2021, ജനുവരി 20, ബുധനാഴ്‌ച

ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമ്മാണോൽഘാടനം ജനുവരി 23 ന്


ചിറയിൻകീഴിൽ സമഗ്ര വികസനത്തിന്റെ പാതയിൽ  പുതിയൊരു ചുവടു വയ്‌പുമായി  റെയിൽവേ മേൽപ്പാല നിർമാണത്തിന്  ജനുവരി 23 ന്   നാന്ദി കുറിക്കുന്നു.  നിർമ്മാണോൽഘാടനം  വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.  ചടങ്ങിൽ പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ അധ്യക്ഷത വഹിക്കും. ചിറയിൻകീഴ് റയിൽവേ ഗേറ്റിന് സമീപം സംഘടിപ്പിക്കുന്ന ഉൽഘാടന  യോഗത്തിൽ വി ശശി എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്യും. യോഗത്തിൽ   വിശിഷ്ടാതിഥിയായി  അടൂർ പ്രകാശ് എം പി പങ്കെടുക്കും.     ജില്ലാ കളക്ടർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ജനപ്രതിനിധികൾ  തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരിക്കും.   


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad