മുതിര്‍ന്ന പൗരന്‍മാര്‍ക്കായി നാഷണല്‍ ഹെല്‍പ്പ്‌ലൈന്‍ ; 23 തസ്തികകളില്‍ കരാര്‍ നിയമനം - EC Online TV

Breaking

Post Top Ad


2021, ജനുവരി 5, ചൊവ്വാഴ്ച

മുതിര്‍ന്ന പൗരന്‍മാര്‍ക്കായി നാഷണല്‍ ഹെല്‍പ്പ്‌ലൈന്‍ ; 23 തസ്തികകളില്‍ കരാര്‍ നിയമനം

 


മുതിര്‍ന്ന പൗരന്‍മാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്ന നാഷണല്‍ ഹെല്‍പ്പ്‌ലൈന്‍ സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന്റെ ഭാഗമായി 23 തസ്തികകളില്‍ കരാര്‍ നിയമനത്തിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു. പ്രോഗ്രാം മാനേജര്‍, ഫീല്‍ഡ് റെസ്‌പോണ്‍സ് ലീഡര്‍, ഫീല്‍ഡ് റെസ്‌പോണ്‍സ് ഓഫീസര്‍, ടീം ലീഡര്‍, കോള്‍ ഓഫീസര്‍, ക്വാളിറ്റി ലീഡര്‍, ഐ.ടി. ലീഡര്‍, ഓഫീസര്‍ (അഡ്മിന്‍/ഫിനാന്‍സ്) എന്നീ തസ്തികകളിലാണ്  നിയമനം. 


അപേക്ഷ ഓണ്‍ലൈനായി swd.kerala.gov.in അല്ലെങ്കില്‍ www.cmdkerala.net എന്നിവ മുഖേന സമർപ്പിക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ 15 വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് 0471-2306040 നമ്പരിൽ ബന്ധപ്പെടുക. 

Post Top Ad