ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഫെബ്രുവരി 27 ന് - EC Online TV

Breaking

Post Top Ad


2021, ജനുവരി 28, വ്യാഴാഴ്‌ച

ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഫെബ്രുവരി 27 ന്

 


കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇക്കൊല്ലത്തെ ആറ്റുകാല്‍ പൊങ്കാല നടത്താന്‍ മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  തീരുമാനമായി. പൊതുസ്ഥലങ്ങളിലോ പൊതുനിരത്തുകളിലോ  പൊങ്കാലയിടാന്‍ അനുവദിക്കുകയില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ക്ഷേത്ര വളപ്പില്‍ മാത്രമേ പൊങ്കാലയിടാന്‍ അനുവദിക്കൂ. വീടുകളില്‍ പൊങ്കാലയിടാമെന്നും ക്ഷേത്ര ഭരണസമിതി അറിയിച്ചു. ശബരിമല  മാതൃകയില്‍ ഓൺലൈൻ രജിസ്ട്രേഷനിലൂടെയായിരിക്കും ക്ഷേത്ര ദര്‍ശനത്തിന്  പ്രവേശനം അനുവദിക്കുന്നത്.   കോവിഡ് നിയന്ത്രണങ്ങളും ഗ്രീൻ പ്രോട്ടോക്കോളും പാലിച്ചുകൊണ്ട് ഭക്തർക്ക്  അന്നദാനത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കും. 


 കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി ചടങ്ങുകള്‍ ഉണ്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി 19ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആറ്റുകാലില്‍ ഉത്സവം തുടങ്ങും. കഴിഞ്ഞ കൊല്ലം കോവിഡിന്റെ തുടക്കത്തിലാണ് ആറ്റുകാല്‍ പൊങ്കാല നടന്നത്. കോവിഡ് ആശങ്കയിലും കര്‍ശന ജാഗ്രതയോടെയാണ്‌  പൊങ്കാല ചടങ്ങുകള്‍ നടന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad