ആറ്റിങ്ങൽ നഗരസഭ കൗൺസിലർമാരുടെ പേര് വിവരങ്ങൾ അടങ്ങിയ പട്ടിക പ്രസിദ്ധീകരിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 23, ശനിയാഴ്‌ച

ആറ്റിങ്ങൽ നഗരസഭ കൗൺസിലർമാരുടെ പേര് വിവരങ്ങൾ അടങ്ങിയ പട്ടിക പ്രസിദ്ധീകരിച്ചു


ആറ്റിങ്ങൽ നഗരസഭയിലെ 31 വാർഡിലെയും കൗൺസിലർമാരുടെ പേരും ഫോൺ നമ്പരും അടങ്ങുന്ന പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു.   ചെയർപേഴ്സൺ, വൈസ് ചെയർമാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ / ചെയർപേഴ്സൻമാർ കൗൺസിലർമാർ എന്ന സ്ഥാനവും, പേരും ഫോൺ നമ്പരും വാർഡിന്റെ പേര്,  നമ്പർ എന്ന ക്രമത്തിൽ പട്ടികയിൽ സൂചിപ്പിച്ചിട്ടുണ്ട്. പൊതു ജനങ്ങൾക്ക് നഗരസഭയുമായി ബന്ധപ്പെട്ട് അറിയേണ്ടതും പരിഹരിക്കേണ്ടതുമായ കാര്യങ്ങൾക്ക് നഗരസഭയിൽ എത്താതെ തന്നെ വാർഡ് കൗൺസിലർമാരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിച്ച് മനസിലാക്കുന്നതിന് ഈ പട്ടിക സഹായകമാവും. കൊവിഡ് കാലത്ത് പൊതുജനങ്ങൾ ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തി അനാവശ്യ ഓഫീസ് സന്ദർശനം ഒഴിവാക്കണമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.
Post Top Ad