ആറ്റിങ്ങൽ നഗരത്തിൽ ഇതുവരെ 673 പേർക്ക് കൊവിഡ് ബാധിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 20, ബുധനാഴ്‌ച

ആറ്റിങ്ങൽ നഗരത്തിൽ ഇതുവരെ 673 പേർക്ക് കൊവിഡ് ബാധിച്ചു


ആറ്റിങ്ങൽ നഗരത്തിൽ ഇതുവരെ 673 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 629 പേർ രോഗ മുക്തരായി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 34 പേർ രോഗബാധിതരാണ്. ഹോം ഐസൊലേഷനിൽ 29 പേരും, സി.എഫ്.എൽ.റ്റി.സി കളിൽ 3 പേരും, ആശുപത്രിയിൽ 2 പേരുമാണ് ചികിത്സയിൽ തുടരുന്നത്. 


2020 ജൂലൈ 29 നാണ് നഗരത്തിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. മാസങ്ങൾക്ക് മുമ്പേ തന്നെ നഗരസഭ ആരോഗ്യ വിഭാഗം പട്ടണത്തിൽ ജാഗ്രത പ്രവർത്തനങ്ങളും, നഗരവാസികൾക്ക് കാര്യക്ഷമമായ ബോധവൽക്കരണവും നൽകിയിരുന്നു. ഇതിനോട് അനുബന്ധിച്ച് പൊതു ഇടങ്ങൾ മാർക്കറ്റുകൾ പൊതു ഗതാഗത സംവിധാനങ്ങൾ, ജനസാന്ദ്രതയേറിയ മേഖലകൾ എന്നിവിടങ്ങളിൽ നിരന്തരമായ ശുചീകരണവും അണുവിമുക്തമാക്കലും പട്ടണത്തിലെ ആരോഗ്യ മേഖലയെ സുരക്ഷിതമാക്കാൻ ഏറെ ഗുണം ചെയ്തു. കൂടാതെ ലോക്ക് ഡൗൺ കാലത്ത് അതിഥി സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളിൽ പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് സാധനങ്ങളുമായി വരുന്ന ലോറി ജീവനക്കാരെ നഗരത്തിൽ പ്രവേശിക്കുന്നതിന് മുമ്പായി കർശനമായ തെർമൽ സ്കാനിംഗിന് വിധേയരാക്കി. 


രോഗബാധിതരുടെ സമ്പർക്ക പട്ടിക  ശേഖരണത്തിന്റെ കൃത്യത. രോഗികൾ ഉണ്ടാവുന്നതിന് മുമ്പേ ക്വാറന്റെൻ സെന്റെറുകൾ സജ്ജമാക്കി. എന്നീ ജാഗ്രത പ്രവർത്തനങ്ങൾ വിട്ട് വീഴ്ച കൂടാതെ നഗരസഭ ആരോഗ്യ വിഭാഗം നടപ്പിലാക്കി. ഇത്തരം പ്രവർത്തനങ്ങൾ രോഗികളെ നീയന്ത്രിക്കുന്നതിലും, രോഗവ്യാപനത്തെ ചെറുക്കുന്നതിനും ഏറെ സഹായകമായതെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad