ആറ്റിങ്ങൽ നഗരത്തിൽ ഇതുവരെ 725 പേർ കൊവിഡ് ബാധിതരായി - EC Online TV

Breaking

Post Top Ad


2021, ജനുവരി 28, വ്യാഴാഴ്‌ച

ആറ്റിങ്ങൽ നഗരത്തിൽ ഇതുവരെ 725 പേർ കൊവിഡ് ബാധിതരായി

 ആറ്റിങ്ങൽ നഗരത്തിൽ ഇതുവരെ 725 പേർക്ക് കൊവിഡ് ബാധിച്ചു. ഇതിൽ 652 പേർ രോഗമുക്തരായി. 11 കൊവിഡ്  മരണവും റിപ്പോർട്ട് ചെയ്തു. പട്ടണത്തിൽ നിലവിൽ 73 പേർ രോഗ ബാധിതരാണ്. ഇതിൽ 67 പേർ ഹോം ഐസൊലേഷനിലും, 4 പേർ വിവിധ സി.എഫ്.എൽ.റ്റി.സി യിലും, 2 പേർ ഹോസ്പിറ്റലിലുമാണ്. അടുത്ത ദിവസങ്ങളിലായി രോഗികളുടെ എണ്ണം വർദ്ധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. 


ചില വ്യാപാര സ്ഥാപനങ്ങൾ സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിൽ വ്യക്തമായി. പൊതുജനങ്ങൾ അനാവശ്യ സന്ദർശനങ്ങൾ അനിയന്ത്രിത കൂടിച്ചേരലുകൾ എന്നിവ പരമാവധി ഒഴിവാക്കണം. രോഗവ്യാപന തോത് വർദ്ധിക്കുന്നതോടൊപ്പം ഈ മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഏറെ വെല്ലുവിളി ഉണ്ടാകും. അതിനാൽ ഇത്തരം പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്യാൻ പൊതുജനങ്ങൾ നഗരസഭയുമായി സഹകരിക്കണമെന്ന് ചെയർപേഴ്സൺ അഡ്വ.എസ് കുമാരി അറിയിച്ചു.

Post Top Ad