ഡിസംബര്‍ മാസത്തെ റേഷന്‍ ഇന്നു കൂടി ; സൗജന്യ കിറ്റ് 9 വരെ - EC Online TV

Breaking

Post Top Ad


2021, ജനുവരി 2, ശനിയാഴ്‌ച

ഡിസംബര്‍ മാസത്തെ റേഷന്‍ ഇന്നു കൂടി ; സൗജന്യ കിറ്റ് 9 വരെ

 


ഡിസംബര്‍ മാസത്തെ റേഷന്‍ ഇന്നു കൂടി ലഭ്യമാകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.  21 ലക്ഷത്തോളം റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഡിസംബറിലെ ഭക്ഷ്യകിറ്റുകള്‍ വിതരണത്തിനെത്തിയില്ലെന്ന പരാതി നിലനിൽക്കുന്നുണ്ടായിരുന്നു . കോവിഡ് മഹാമാരി കണക്കിലെടുത്ത് സര്‍ക്കാര്‍ വിതരണം ചെയ്ത സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ അടുത്ത നാലുമാസം കൂടി വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു.


 2020 നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ഭക്ഷ്യകിറ്റ് വിതരണം ഈ മാസം ഒമ്പതു വരെയും ലഭിക്കുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു.ആട്ട, വെളിച്ചെണ്ണ എന്നിവയുടെ ദൗര്‍ലഭ്യമാണ് കിറ്റ് വിതരണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് സപ്ലൈകോ അധികൃതര്‍ പറയുന്നത്.

Post Top Ad