കൊല്ലം കല്ലുവാതുക്കൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കല്ലുവാതുക്കൽ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപം വീട്ടുപറമ്പിൽ കരിയില കൂട്ടത്തിനിടയിൽ നിന്നാണ് രണ്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു കിലോ തൂക്കമുളള ആൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. പോലീസ് സംഭവ സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്തു. കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗം കുഞ്ഞിനെ ഏറ്റെടുക്കും.