വഴിവിളക്ക് തെളിയാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ കഴിഞ്ഞ ദിവസം രാത്രിയിൽ അവനവഞ്ചേരി വൈദ്യുതി സബ് സ്റ്റേഷനിൽ എത്തി. ആറ്റിങ്ങൽ തച്ചൂർകുന്ന് കൈരളി ജംഗ്ഷനിൽ സ്ട്രീറ്റ് ലൈറ്റ് പ്രകാശിക്കാത്തതിനെ തുടർന്ന് പരിഹാരം കണ്ടെത്താനാണ് അഡ്വ.എസ്.കുമാരി അവനവഞ്ചേരി വൈദ്യുതി സബ് സ്റ്റേഷനിൽ എത്തിയത്. വഴി വിളക്കുകൾ ഒരാഴ്ചയായി തെളിയുന്നില്ല എന്ന വിവരം കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി ഓഫീസിൽ അറിയിച്ചിരുന്നുവെങ്കിലും അനുകൂല നടപടി ഉണ്ടാകാത്തതിന്റെ അടിസ്ഥാനത്തിലാണ് രാത്രി തന്നെ ഇലക്ട്രിസിറ്റി ഓഫീസിൽ എത്തിയത്. അടിയന്തിരമായി പരാതി പരിഹരിക്കുമെന്ന ഉറപ്പ് ജീവനക്കാർ നൽകിയ ശേഷമാണ് ചെയർപേഴ്സൺ ഓഫീസിൽ നിന്ന് മടങ്ങിയത്. പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ അഡ്വ.എസ്.കുമാരി നഗരസഭയുടെ സാരഥി എന്ന നിലയിൽ തുടക്കത്തിൽ തന്നെ തന്റെ ഉത്തരവാദിത്വങ്ങൾ നിവേറ്റുന്നതിൽ രാവെന്നോ പകലെന്നോ നോക്കാതെ എപ്പോഴും കർമ്മരംഗത്തുണ്ട്. ജനനന്മക്കായി ചെയ്യുന്ന ഏതൊരു പ്രവർത്തിയിലും നേരിടുന്ന തടസങ്ങളെയെല്ലാം അതിജീവിച്ച് വിജയം കൈവരിക്കാൻ ചെയർപേഴ്സണ് സാധിക്കുന്നുണ്ട്.