ആറ്റിങ്ങൽ ദേശീയപാത വികസനം ; ഫുഡ്പാത്തിലൂടെയുള്ള യാത്ര ദുരിതം പരിഹരിക്കുമെന്ന് ചെയർപേഴ്സൺ - EC Online TV

Breaking

Post Top Ad


2021, ജനുവരി 9, ശനിയാഴ്‌ച

ആറ്റിങ്ങൽ ദേശീയപാത വികസനം ; ഫുഡ്പാത്തിലൂടെയുള്ള യാത്ര ദുരിതം പരിഹരിക്കുമെന്ന് ചെയർപേഴ്സൺ

 


ആറ്റിങ്ങൽ ദേശീയപാത  വികസനവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുവശങ്ങളിലുമായി നിർമ്മിച്ച ഫുഡ്പാത്തിലൂടെയുള്ള യാത്ര കാൽനട യാത്രക്കാർക്ക്  ബുദ്ധിമുട്ടാകുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്ന്  നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള എന്നിവർ സ്ഥലം സന്ദർശിച്ചു. നാലുവരിപ്പാത വികസനവുമായി ബന്ധപ്പെട്ട  നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാലും ചില സ്ഥാപനങ്ങൾ നടപ്പാത കൈയ്യേറുന്നതിനാലുമാണ് കാൽനട യാത്രാ ക്ലേശം  ഉണ്ടാവുന്നതെന്നും ദേശീയപാത ഉദ്യോഗസ്ഥരും, സ്ഥാപന ഉടമകളുമായും കൂടികാഴ്ച നടത്തി ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും  ചെയർപേഴ്സൺ അറിയിച്ചു. 

 

Post Top Ad