ഫിലമെന്റ് രഹിത കേരളം ; നഗരസഭാതല വിതരണോദ്ഘാടനം ചെയർപേഴ്സൺ നിർവ്വഹിച്ചു - EC Online TV

Breaking

Post Top Ad


2021, ജനുവരി 15, വെള്ളിയാഴ്‌ച

ഫിലമെന്റ് രഹിത കേരളം ; നഗരസഭാതല വിതരണോദ്ഘാടനം ചെയർപേഴ്സൺ നിർവ്വഹിച്ചു


ആറ്റിങ്ങൽ കേരള ഊർജ്ജ മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവ്വഹിച്ചു. ചടങ്ങിൽ  വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു.  കെ.എസ്.ഇ.ബി ആറ്റിങ്ങൽ സെക്ഷൻ അസി.എഞ്ചിനീയർ ബിനുകുമാർ സ്വാഗതം ആശംസിച്ചു. നഗരസഭ സെക്രട്ടറി എസ്. വിശ്വനാഥൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ആർ.ആർ ബിജു തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. അവനവഞ്ചേരി സെക്ഷൻ അസി.എഞ്ചിജിനീയർ മധുകുമാർ ചടങ്ങിന് നന്ദി പറഞ്ഞു. ഊർജ്ജ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് 'ഫിലമെന്റ് രഹിത കേരളം'. ഈ മാസം ജനുവരി 7 ന് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചിരുന്നു. ആറ്റിങ്ങൽ സെക്ഷൻ ഓഫീസിന്റെ  പരിധിയിലെ അങ്കനവാടികൾക്കാണ് ആദ്യഘട്ട ബൾബ് വിതരണം നടത്തിയത്. ഒരു അങ്കനവാടിക്ക് 3 ബൾബ് എന്ന തരത്തിലാണ് നൽകുന്നത്. കൂടാതെ പുതിയ ബൾബ് നൽകുന്നതോടൊപ്പം പഴയ ബൾബും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറണം. പ്രത്യേകം സബ്സിഡി ഉൾപ്പെടുത്തി 1 എണ്ണത്തിന് 65 രൂപ എന്ന നിരക്കിലാണ് ബൾബുകൾ ലഭിക്കുന്നത്. കെ.എസ്.ഇ.ബി യുടെ ഇമെയിലിൽ രജിസ്റ്റർ ചെയ്യുന്ന ക്രമത്തിൽ ഉപഭോക്താക്കൾക്ക് ബൾബുകൾ ലഭ്യമാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad