സംസ്ഥാന സാക്ഷരത മിഷന്റെ സർട്ടിഫിക്കറ്റ് കോഴ്സായ ഗുഡ് ഇംഗ്ലീഷിന്റെ പരീക്ഷ ആരംഭിച്ചു. ഗുഡ് ഇംഗ്ലീഷിന്റെ പരീക്ഷ നഗരസഭാതലത്തിൽ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി പഠിതാവിന് ചോദ്യ പേപ്പർ നൽകി ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് ഭാഷാ ഉപയോഗം കൂടുതൽ സഹായകമാവുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സാക്ഷരതാ മിഷൻ ഈ പദ്ധതി അവിഷ്കരിച്ചത്.
42 പേരാണ് ഇന്നും നാളെയുമായി പരീക്ഷ എഴുതുന്നത്. നഗരസഭയിൽ ഗുഡ് ഇംഗ്ലീഷ് കോഴ്സിന്റെ മൂന്നാമത്തെ ബാച്ചാണിത്. കൊവിഡ് പ്രതിസന്ധിയിൽ ക്ലാസ് റൂം പഠനം നിലച്ചപ്പോൾ തന്നെ മിഷൻ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ സർക്കാരും നഗരസഭയും നടത്തുന്ന അവസരോചിതമായ ഇടപെടലുകളാണ് പഠിതാക്കളെ പരീക്ഷ എഴുതാൻ പ്രാപ്തരാക്കിയതെന്ന് ചെയർപേഴ്സൺ പറഞ്ഞു.