ആറ്റിങ്ങൽ നഗരസഭാ സക്ഷരതാ മിഷന്റെ കീഴിലെ സർട്ടിഫിക്കറ്റ് കോഴ്സ് പുതിയ ബാച്ച് അഡ്മിഷൻ ആരംഭിച്ചു. ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി, പച്ച മലയാളം എന്നീ കോഴ്സുകളിലെ പഠന ക്ലാസ്സുകളാണ് ആരംഭിക്കുന്നത്. ഗുഡ് ഇംഗ്ലീഷ് കോഴ്സിലേക്ക് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനറൽ വിഭാഗത്തിലേയും പട്ടികജാതി വിഭാഗത്തിലേയും 10 വിദ്യാർത്ഥികൾക്ക് നഗരസഭയുടെ പ്രത്യേക പദ്ധതി പ്രകാരം കോഴ്സിന് ചേരാവുന്നതാണ്. മറ്റുള്ളവർക്ക് 2500 രൂപയാണ് കോഴ്സ് ഫീസ്. നഗരസഭാ പരിധിയിലെ ആദ്യം അഡ്മിഷൻ എടുക്കുന്ന 20 പേർക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും. താൽപര്യമുള്ളവർ നഗരസഭ സാക്ഷരത മിഷൻ ഓഫീസുമായി ബന്ധപ്പെടണമെന്ന് ചെയർപേഴ്സൺ അഡ്വ.എസ് കുമാരി അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ : 9446272192