സംസ്ഥാനത്ത് തീയറ്ററുകൾ ഉടൻ തുറക്കില്ല - EC Online TV

Breaking

Post Top Ad


2021, ജനുവരി 9, ശനിയാഴ്‌ച

സംസ്ഥാനത്ത് തീയറ്ററുകൾ ഉടൻ തുറക്കില്ല


സംസ്ഥാനത്ത് തീയറ്ററുകൾ ഉടൻ തുറക്കില്ല. തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ ജനറല്‍ബോഡിയിലാണ് തീരുമാനം.  തിയേറ്റര്‍ ഉടമകളുടെ ഭൂരിഭാഗം അംഗങ്ങളും തുറക്കണമെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും  സംഘടനയുടെ തലപ്പത്തുള്ളവര്‍ തുറക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ആന്റണി പെരുമ്പാവൂര്‍, ദിലീപ് എന്നിവരാണ് തീയറ്റര്‍ തുറക്കണ്ട സാഹചര്യമില്ലെന്ന്  അഭിപ്രായപ്പെട്ടത്. തമിഴ് സിനിമയ്ക്ക് വേണ്ടി തീയറ്റര്‍ തുറന്നാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ വലുതായിരിക്കും. നമുക്കു വേണ്ടിയാണ് നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതെന്ന ഓര്‍ക്കണമെന്നും ദിലീപ് യോഗത്തില്‍ അഭിപ്രായപ്പെട്ടു.  ലൈസന്‍സ് കാലാവധി 6 മാസത്തേക്ക് നീട്ടുക, തീയറ്റര്‍ സജ്ജീകരിക്കാന്‍ ഒരാഴ്ച്ചയെങ്കിലും സമയം അനുവദിക്കുക  തുടങ്ങിയ  നിര്‍മ്മാതാക്കളും, വിതരണക്കാരും മുന്നോട്ട് വെച്ച ഉപാധികള്‍ സർക്കാർ അംഗീകരിക്കാതെ തീയറ്റർ തുറക്കില്ലന്ന് കഴിഞ്ഞ ദിവസത്തെ യോഗത്തിലെയും തീരുമാനമായിരുന്നു.    .Post Top Ad